നന്മണ്ട 13 തളി ബൈപാസ് റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിനിൽക്കുന്നു
നന്മണ്ട: മഴ പെയ്താൽ തളി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് അപകടം. തളി പടിഞ്ഞാറെ നട റോഡിലാണ് ഈ അപകടക്കെണി. ഇവിടെ വാഹനങ്ങളുടെ വേഗം കുറക്കാൻ ഒരു വരമ്പ് സ്ഥാപിച്ചിരുന്നു.
എന്നാൽ, വരമ്പ് ഇറങ്ങുന്ന വാഹനങ്ങൾ വന്നുവീഴുന്നതാവട്ടെ ഇവിടെ രൂപംകൊണ്ട ഗർത്തത്തിലേക്കാണ്. പരിചിതരായ യാത്രക്കാർപോലും തെന്നിവീഴുന്ന ഇവിടെ അപരിചിതരായ യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്. ഇരുചക്രവാഹനക്കാരാണ് ഇവിടെ സ്ഥിരമായി അപകടത്തിൽപെടുന്നത്. മഴവെള്ളം തളംകെട്ടി നിൽക്കുമ്പോഴാണ് ഗർത്തമെവിടെയാണെന്ന് അറിയാതെ പോകുന്നത്. ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമെന്നോണമായിരുന്നു തളി ബൈപാസ് പണിതത്. എന്നാൽ, കുറുക്കുവഴി തേടുന്ന യാത്രക്കാരെ ഈ റോഡിൽ കാത്തിരിക്കുന്നതാവട്ടെ ചതിക്കുഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.