കോഴിക്കോട്: ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ 'ഓപറേഷൻ സാഗർ റാണി' യുടെ ഭാഗമായി സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത നൂറ് കിലോ ചൂര, അഞ്ച് കിലോ സിലോപി, 20 കിലോ സ്രാവ് എന്നിവ പിടികൂടി നശിപ്പിച്ചു. കോഴിക്കോട് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിലാണ് പരിശോധന നടത്തിയത്. സാമ്പിളുകളിൽ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ ഡോ. വിഷ്ണു എസ്. ഷാജി, എസ്. ലസിക എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണർ കെ.കെ. അനിലൻ അറിയിച്ചു. fish test ഭക്ഷ്യസുരക്ഷാവകുപ്പ് കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.