കോഴിക്കോട്: നഗരത്തിലും പരിസരങ്ങളിലും വിവിധ കാരണങ്ങളാൽ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് രണ്ടു വയസ്സ് തികയുന്നു. കോവിഡ് ഒന്നാംതരംഗത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് 'ഉദയം' എന്ന പേരിലുള്ള പുനരധിവാസ പദ്ധതി തുടങ്ങിയത്. അന്നത്തെ ജില്ല കലക്ടറായിരുന്ന എസ്. സാംബശിവ റാവുവായിരുന്നു ശ്രദ്ധേയമായ ഈ പദ്ധതിക്ക് തുടക്കമിട്ടത്. 'തെരുവുജീവിതങ്ങൾ ഇല്ലാത്ത കോഴിക്കോട്' എന്ന ആശയത്തിലുള്ള പദ്ധതിയിൽ ആയിരത്തിലേറെ പേരെ പുനരധിവസിപ്പിച്ചു. ചേവായൂരിലും വെള്ളിമാട്കുന്നിലും മാങ്കാവിലുമാണ് നിലവിൽ ഉദയം ഹോമുകളുള്ളത്. നാലാമത്തെ ഉദയം ഹോം വെള്ളയിൽ ബീച്ചിൽ സമുദ്ര ഓഡിറ്റോറിയത്തിനു സമീപം ഒരുങ്ങുന്നുണ്ട്. ഉദ്ഘാടനം വരുംദിവസങ്ങളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.