Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്
മുണ്ടക്കയം: കാട്ടുപന്നി കുറുകെ ചാടിയതിനെതുടർന്ന് ബൈക്ക് മറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്കേറ്റു. കോരുത്തോട് കുഴിമാവ് സ്വദേശിയും കൂട്ടിക്കൽ വൈദ്യുതി ഓഫിസിലെ ലൈൻമാനുമായ സന്തോഷ് കുമാറിനാണ് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ഏഴിന് മുണ്ടക്കയം-കോരുത്തോട് ശബരിമല പാതയിൽ വണ്ടൻപതാൽ ഭാഗത്താണ് അപകടം.
വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് ഇരു ചക്ര വാഹനത്തിൽ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ സന്തോഷ് കുമാറിനെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.