മറവൻതുരുത്ത് ആറ്റുവേലക്കടവിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കിയനിലയിൽ
Posted On
date_range Updated On
date_range മദ്യലഹരിയിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കിയ യാത്രക്കാരനെ കടത്തുകാരൻ രക്ഷിച്ചു
വൈക്കം: മദ്യലഹരിയിൽ യുവാവ് കാർ പുഴയിലേക്ക് ഓടിച്ചിറക്കി. കടവിലെ വള്ളക്കാരൻ ഉടൻ പുഴയിലിറങ്ങി കാറിന്റെ ഡോർ തുറന്ന് യാത്രക്കാരനെ രക്ഷിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മറവൻതുരുത്ത് ആറ്റുവേലക്കടവിലാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ വാഗണർ കാർ മൂവാറ്റുപുഴയാറിലേക്ക് ഓടിച്ചിറക്കിയത്. കടത്തുകാരൻ എത്തി ഇയാളെ രക്ഷപ്പെടുത്തിയ ഉടൻ കാർ പുഴയിലേക്ക് താഴ്ന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.