അ​പ്രോ​ച്ച് റോ​ഡ് താ​ഴു​ന്ന കു​മ​ര​കം കോ​ണ​ത്താ​റ്റ് പാ​ലം

പാലത്തിന്‍റെ അപ്രോച്ച് റോഡ് താഴുന്നത് അപകടഭീഷണി

കുമരകം: പുതിയതായി നിർമിച്ച കോണത്താറ്റ് പാലത്തിന്‍റെ കിഴക്കുവശത്തെ അപ്രോച്ച് റോഡ് താഴുന്നത് വൻ അപകട സാധ്യത ഉയർത്തുന്നു. പാലത്തിന്‍റെ ഒരു വശത്തെ അപ്രോച്ച് റോഡ് ആണ് താഴുന്നത്. മറു ഭാഗത്ത് നിന്ന് അപ്രോച്ച് റോഡ് താഴുന്ന ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവ് കാഴ്ചയാണ്.

പലരും അപകടത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. കുഴി കണ്ട് വാഹനങ്ങൾ ഉടൻ നിർത്തുന്നത് പിറകിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. അപ്രോച്ച് റോഡ് താഴുന്നത് മാധ്യമങ്ങൾ പലതവണ വാർത്തയാക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അപകടമുണ്ടായി ജീവൻ പൊലിഞ്ഞാൽ മാത്രമേ തകരാർ നന്നാക്കൂ എന്നാണ് അധികൃതരുടെ മനോഭാവമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

Tags:    
News Summary - The approach road to the bridge is sinking, posing a danger.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.