‘പല്ലാട്ട് ബ്രഹ്മദത്തൻ’ അനുസ്മരണ സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
‘പല്ലാട്ട് ബ്രഹ്മദത്തന്’ സ്മരണാഞ്ജലി
പാലാ: ഉത്സവപ്പറമ്പുകളിൽ മൂന്നു പതിറ്റാണ്ട് തലയെടുപ്പോടെ നിറഞ്ഞുനിന്ന ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്റെ ആകസ്മിക വിയോഗത്തിൽ പാലാ പൗരാവലി അനുശോചിച്ചു. മാണി സി. കാപ്പൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ളാലം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പുതുക്കിപ്പണിത ഗോപുരത്തിന്റെ നടതുറന്ന് ഉദ്ഘാടനം നിർവഹിച്ച ബ്രഹ്മദത്തന്റെ സ്മരണക്കായി ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ഛായാചിത്രം ജോസ് കെ.മാണി എം.പി. അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ മായ രാഹുൽ അധ്യക്ഷത വഹിച്ചു.
പാപ്പാന്മാരായ ശരത്, വിശാൽ, വിമൽ, ആന വണ്ടിയുടെ സാരഥി ബൈജു എന്നിവരെ മായ രാഹുൽ ആദരിച്ചു. കൗൺസിലർമാരായ ജോസിൻ ബിനോ, ബിജി ജോജോ, ബിനു പുളിക്കകണ്ടം, ബിജു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, മുൻ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ജില്ല പ്രസിഡന്റ് ലിജിൻലാൽ, മുത്തോലി ഗ്രാമ പഞ്ചായത്ത് അംഗം എൻ.കെ ശശികുമാർ, മുൻ പ്രസിഡന്റ് ജി. രൺജിത്ത് തുടങ്ങിയവർ അനുസ്മരിച്ചു. പൗരസമിതി പ്രസിഡന്റ് പരമേശ്വരൻ നായർ പുത്തൂർ സ്വാഗതവും ആന ഉടമ രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.