ഷെബിൻ
Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
പള്ളിക്കത്തോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിൽ. ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റത്തിൽ വീട്ടിൽ ഷെബിൻ ദേവസ്യയാണ് (32) അറസ്റ്റിലായത്.
മോഷണം, കവര്‍ച്ച, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എസ്.എച്ച്.ഒ ഇ. അജീബിന്റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.