കെ.​ഇ റോ​ഡി​ൽ ഒ​ന്നാം​മൈ​ലി​ന് സ​മീ​പമുണ്ടായ അപകടം

ജീപ്പ് കാറിലും ബസിലും ഇടിച്ച് ഏഴുപേർക്ക് പരിക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പ് കാ​റി​ലും ബ​സി​ലും ഇ​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. കെ.​ഇ റോ​ഡി​ൽ ഒ​ന്നാം​മൈ​ലി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ള​വി​ൽ ബ​സി​നെ ഓ​വ​ർ​ടേ​ക് ചെ​യ്ത ജീ​പ്പ് എ​തി​രെ​വ​ന്ന ഇ​ന്നോ​വ​യി​ൽ ഇ​ടി​ച്ച്​ സ്വ​കാ​ര്യ ബ​സി​ലും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ ക​ൽ​ക്ക​ട്ടി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖ​ത്തു​നി​ന്ന്​ വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​രാ​യ ലിം​ഫോ​ർ​ട്ട് സ്റ്റീ​ഫ​ൻ, ര​ഹ്ന വി​ജ​യ​ൻ, ച​ക്കു​മോ​ൾ എ​ന്നി​വ​ർ​ക്കും ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന കൈ​ത​ത്തോ​ട്ടം ജീ​വ​ന​ക്കാ​രാ​യ എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ, നൗ​ഫ​ൽ, സീ​ന​ത്ത്, മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ബ്രി​ജി​ത്, സ​ജി​നി എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ള​കെ​ട്ടി​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് ജീ​വ​ന​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ജീ​പ്പ്. ജീ​പ്പി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ജീ​പ്പി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു​പോ​യി. ഇ​ന്നോ​വ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്.

Tags:    
News Summary - Seven people were injured in a collision between a jeep and a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.