തൊ​ടു​പു​ഴ പു​ഴ​യോ​രം ബൈ​പാ​സി​ന്​ സ​മീ​പം ന​ട​ന്ന ഓ​ഫ്​ റോ​ഡ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഓണോത്സവ്; ആവേശമായി ഓഫ് റോഡ് മത്സരം

തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവ്-2026നോട് അനുബന്ധിച്ച് നടത്തിയ ഓഫ് റോഡ് മത്സരം ജനപങ്കാളിത്തം കൊണ്ടും മികച്ച പ്രകടനം കൊണ്ട് കാണികൾക്ക് പുത്തൻ അനുഭവമായി.

തൊടുപുഴ പുഴയോരം ബൈപാസിന് സമീപം 30 ഏക്കറിൽ നിർമിച്ച ചളിയും കുഴിയും നിറഞ്ഞ ട്രാക്കിലായിരുന്നു മത്സരം. കുതിച്ചുപൊങ്ങിയും തലകീഴായി മറിഞ്ഞമർന്നും സാഹസികമായ ഡ്രൈവിംഗ് കാണികൾക്ക് ആവേശമായി.

101 ഓഫ് റോഡ് വാഹനങ്ങളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ക്ലബ്ബുകളിൽനിന്നുള്ള പ്രീമിയം വാഹനങ്ങളും  മോഡിഫിക്കേഷൻ ജീപ്പുകളും മത്സരത്തിനുണ്ടായിരുന്നു. കുട്ടികൾക്കായി നടത്തിയ റിമോട്ട് കണ്ട്രോൾ വെഹിക്കിൾ ചലഞ്ച് കാണികളെ ഏറെ ആകർഷിച്ചു.

ഓണോത്സവത്തിൽ ചൊവ്വാഴ്ച മുതൽ മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കലാസന്ധ്യയും തിരുവാതിര മത്സരവും ഗാനമേളയും നടക്കും. പൊതുജനങ്ങൾക്ക് കലാപരമായ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു. 

Tags:    
News Summary - Onotsav: Thrilling Off-Road Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.