മൊബൈൽ അലാറം മുഴങ്ങി; ക്ഷേത്രത്തിൽ മോഷണ ശ്രമം പാളി
കോട്ടയം: മൊബൈൽ അലാറം മുഴങ്ങിയതിനാൽ അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമം പാളി. മോഷ്ടാവ് ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് അലാറത്തിലൂടെ തിരിച്ചറിഞ്ഞ് ക്ഷേത്ര ഭാരവാഹി ഓടി എത്തിയതോടെയാണ് മോഷണ ശ്രമം പാളിയത്.
ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് കൈയിൽ കരുതിയ വടി ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു. ഇതോടെ ക്ഷേത്ര ഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങുകയും ക്ഷേത്രത്തിനോട് ചേർന്ന് താമസിക്കുന്ന ശ്രീകുമാർ ഉടൻ തന്നെ ക്ഷേത്രത്തിലേക്ക് എത്തുകയുമായിരുന്നു.
ആളുകൾ വരുന്നത് കണ്ട് മോഷ്ടാവ് കടന്നു കളഞ്ഞു. ക്ഷേത്രത്തിലെ സി.സി ടി.വിയിൽ മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാന്റും ഷർട്ടും ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.