സു​ജി

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ്

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജ് പ​റാ​റ​ത്ത് വീ​ട്ടി​ൽ സു​ജി (52)യെ​യാ​ണ്​ കോ​ട്ട​യം ഫാ​സ്റ്റ് ട്രാ​ക്ക് സ്​​പെ​ഷ​ൽ പോ​ക്​​സോ കോ​ട​തി ജ​ഡ്ജ് എ​ച്ച്. റോ​ഷ്നി ശി​ക്ഷി​ച്ച​ത്. പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഡി​സം​ബ​ർ 26നാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പെ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 36 പ്ര​മാ​ണ​ങ്ങ​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ അ​ഡ്വ. പോ​ൾ കെ. ​എ​ബ്ര​ഹാം ഹാ​ജ​രാ​യി.

Tags:    
News Summary - Man sentenced to 20 years in prison for unnatural sexual assault of boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.