പൈങ്ങനയിലെ അപകട വളവ്
മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വൈ.എം.സി.എക്കു സമീപത്തെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ ആറോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ബിവറേജ് പടിക്കും വൈ.എം.സി.എക്കും ഇടയിലുള്ള കൊടുംവളവിലാണ് അപകടങ്ങൾ കൂടുന്നത്.
കൊടുംവളവിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞുകയറുമ്പോൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം നടക്കുന്നത്. ബിവറേജ് കവല മുതൽ മംഗലം കോളനി റോഡ് തുടങ്ങുന്നിടം വരെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടൂറിസ്റ്റ് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതും ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവയുടെ അമിത വേഗവും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
പതിവായി അപകടം നടക്കുന്ന ഈ ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലെയും അനധികൃത വാഹന പാർക്കിങ് ഒഴിവാക്കുന്നതോടൊപ്പം സുരക്ഷ ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.