സിദ്ദീഖ്
Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ
കോട്ടയം: ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് അറസ്റ്റിൽ. അഗളി പുഞ്ചിക്കൽ സിദ്ദീഖിനെയാണ് (52) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ആലപ്പുഴ, എറണാകുളം, വയനാട് എന്നീ ജില്ലകളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.