റിലീഫ് പ്രവർത്തനങ്ങൾ സജീവം കൊല്ലം: നിർധനരുടെ കൈപിടിക്കുന്ന സഹായ പ്രവർത്തനങ്ങൾ റമദാനിൽ സജീവമായി. ചികിത്സ സഹായം, ഭക്ഷ്യധാന്യകിറ്റ് വിതരണം എന്നിവയാണ് റമദാനിന്‍റെ ആദ്യ ആഴ്ചയോടെ തന്നെ വലിയ രീതിയിൽ വിവിധ സംഘടനകൾ ആരംഭിച്ചത്. സാധാരണ പുണ്യമാസത്തിന്‍റെ പകുതി പിന്നിടുമ്പോൾ കൂടുതലായി നടന്നിരുന്ന സഹായപ്രവർത്തനങ്ങൾ ഇത്തവണ നേരേത്തതന്നെ സജീവമായത് നിരവധിപേർക്കാണ് ആശ്വാസമാകുന്നത്. ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും റമദാൻ കിറ്റ് വിതരണം ഉൾപ്പെടെ തുടങ്ങിയിട്ടുണ്ട്. അർഹരായവരെ കണ്ടെത്തി പരമാവധി സഹായം എത്തിക്കാനുള്ള ശ്രമമാണ് സംഘടനകളും ജമാഅത്തുകളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.