Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ അധ്യാപകൻ ഒളിവിൽ
ശാസ്താംകോട്ട: പതാരം 721-ാം നമ്പർ സർവിസ് സഹകരണ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകൻ ഒളിവിൽ. ശൂരനാട് തെക്ക് സ്വദേശിയായ അധ്യാപകനാണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയംവെച്ച് 15,23000 രൂപയാണ് തട്ടിയത്. ശാസ്താംകോട്ട അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.