ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. ല​താ​ദേ​വി കൊ​ല്ലം ക​ല​ക്ട​റേ​റ്റി​ന്‍റെ ഐ.​എ​സ്.​ഒ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു

പ്രവര്‍ത്തനമികവില്‍ ജില്ല കലക്ടറേറ്റിന് ഐ.എസ്.ഒ അംഗീകാരം

കൊ​ല്ലം: ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം കൈ​വ​രി​ച്ച് കൊ​ല്ലം ക​ല​ക്ട​റേ​റ്റ്. പ്ര​വ​ര്‍ത്ത​ന​നി​ല​വാ​രം, പ​ശ്ചാ​ത്ത​ല സൗ​ക​ര്യം, പൊ​തു​ജ​ന​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മി​ക​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍. ജി​ല്ല ഭ​ര​ണ നി​ര്‍വ​ഹ​ണം, ലാ​ന്‍ഡ് റ​വ​ന്യൂ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ദു​ര​ന്ത​നി​വാ​ര​ണം, ക്ര​മ​സ​മാ​ധാ​നം എ​ന്നി​വ​യു​ടെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ന​ട​ത്തി സ​ര്‍ക്കാ​ര്‍ നി​ക്ഷി​പ്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍വ​ഹി​ച്ചു​മാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. ല​താ​ദേ​വി ഉ​ദ്ഘാ​ട​ന​വും ഐ.​എ​സ്.​ഒ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​ഖ്യാ​പ​ന​വും ഫ​ല​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും നി​ര്‍വ​ഹി​ച്ചു. ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ജി​ല്ല ജ​ഡ്ജി എ​ന്‍.​വി. രാ​ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഐ.​എ​സ്.​ഒ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്വാ​ളി​റ്റി സ​ര്‍ക്കി​ള്‍ രൂ​പ​വ​ത്ക​രി​ക്കു​ക​യും പൊ​തു​ജ​ന അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​ന് സ​ര്‍വേ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. 1964 കാ​ല​ഘ​ട്ടം മു​ത​ല്‍ റെ​ക്കോ​ഡ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ ഫ​യ​ലു​ക​ളും ഡി​ജി​റ്റൈ​സ് ചെ​യ്തു. ഏ​ത് ഫ​യ​ലും മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ല്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി റാ​മ്പ്, എ.​ടി.​എം കൗ​ണ്ട​ര്‍, ഫ്ര​ണ്ട് ഓ​ഫീ​സ് ന​വീ​ക​ര​ണം, ത​പാ​ല്‍ പെ​ട്ടി സ്ഥാ​പി​ക്ക​ൽ എ​ന്നി​ങ്ങ​നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ള്‍, ശു​ചി​മു​റി, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഓ​ഫീ​സ് ശു​ചീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സേ​വ​ന വി​ല​യി​രു​ത്ത​ല്‍ ഫോ​മു​ക​ള്‍ ന​ല്‍കു​ക​യും ല​ഭ്യ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തു​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ്​ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ.

മാ​തൃ​ക ശി​ശു​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യു​ള്ള അ​ബ്ദു​ല്‍ക​ലാം സ്റ്റ​ഡി സെ​ന്റ​ര്‍ പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ന്‍ദേ​വി​നെ​യും ഐ.​എ​സ്.​ഒ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം സൂ​പ്ര​ണ്ട് ര​മേ​ശ​ന്‍ മാ​ധ​വ​നെ​യും ആ​ദ​രി​ച്ചു. സ​ബ് ക​ല​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍, എ.​ഡി.​എം ജി. ​നി​ര്‍മ​ല്‍കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ കെ. ​അ​നി​ത നാ​യ​ര്‍, വി. ​ജ​യ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - District Collectorate receives ISO recognition for operational excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.