മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​മ്പാ​ദ്യ​ക്കു​ടു​ക്ക മ​ന്ത്രി ചി​ഞ്ചു​റാ​ണി​ക്ക്​ ശ്രാ​വ​ണി കൈ​മാ​റു​ന്നു

വയനാട് ദുരന്തം; രണ്ടാംതവണയും സമ്പാദ്യക്കുടുക്ക നൽകി അഞ്ചുവയസ്സുകാരി ശ്രാവണി

കടയ്ക്കൽ: വയനാട് ദുരന്തത്തിൽ രണ്ടാംതവണയും തന്റെ സമ്പാദ്യക്കുടുക്ക സംഭാവനചെയ്ത് തൃക്കണ്ണാപുരം എസ്.എം.യു.പി.എസിലെ അഞ്ചുവയസ്സുകാരി ശ്രാവണി. കേരളം ഒന്നിച്ച് അണിനിരന്ന ദുരന്തകാലത്ത് തന്റെ കൊച്ചു സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിനും വീടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ ശ്രാവണി വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്.

വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി നിർമിച്ച് നൽകിയ ടൗൺഷിപ്പിന്റെ ഉദ്ഘാടന വാർത്തകൾ മാധ്യമങ്ങളിൽ കണ്ട് തന്റെ സമ്പാദ്യക്കുടുക്കയിലെ കൊച്ചുസമ്പാദ്യം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു. സമ്പാദ്യക്കുടുക്ക മന്ത്രി ജെ. ചിഞ്ചുറാണി ഏറ്റുവാങ്ങി. കടയ്ക്കൽ തൃക്കണ്ണാപുരം സജീവ് ഭവനിൽ രതീഷ്-സരിത ദമ്പതികളുടെ മകളാണ്. സഹോദരി: സാരംഗി

Tags:    
News Summary - Wayanad disaster; Five-year-old Sravani donates her savings for the second time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.