മത്സ്യത്തൊഴിലാളികളുടെ കൂടങ്ങൾ കത്തിനശിച്ച നിലയിൽ
Posted On
date_range Updated On
date_range മുക്കം തീരപ്രദേശത്ത് തീപിടിത്തം; അഞ്ചോളം കൂടങ്ങൾ കത്തിനശിച്ചു
മയ്യനാട്: മുക്കം തീരപ്രദേശത്ത് വ്യാഴാഴ്ച അർധരാത്രിയിലുണ്ടായ തീപിടിത്തത്തിൽ മത്സ്യത്തൊഴിലാളികൾ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന നാല് കൂടങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയതിനാൽ മറ്റ് കൂടങ്ങളിലേക്ക് തീ പടർന്നില്ല. മുക്കം സ്വദേശികളായ മുഹമ്മദ് സാലി, നസീർ, നുജും, അബ്ദുൽ റഷീദ്, സജീവ് എന്നിവരുടെ കൂടങ്ങളാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരാണ് തീകത്തുന്നത് കണ്ടത്. ഇവർ ഇരവിപുരം പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോകാത്തതിനാൽ വ്യാഴാഴ്ച വലകളും മറ്റും കൂടത്തിനുള്ളിൽ വെച്ച് പൂട്ടിയ ശേഷമാണ് മത്സ്യത്തൊഴിലാളികൾ വീട്ടിലേക്ക് പോയത്. കൂടത്തിനുള്ളിലുണ്ടായിരുന്ന വലകളും മറ്റും പൂർണമായും നശിച്ചു. ഇരവിപുരം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.