കാർ ഓടയിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്

പു​ന​ലൂ​ർ: മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ക​ഴു​തു​രു​ട്ടി​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് നി​ന്നും തെ​ങ്കാ​ശി​യി​ലേ​ക്ക് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​സ​ര​ത്തു​ള്ള​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Six injured as car falls into ditch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.