സമ്മർ ഫുട്​ബാൾ കോച്ചിങ് ക്യാമ്പ്

പന്മന: പന്മനമനയിൽ ഫുട്​ബാൾ അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള സമ്മർ ഫുട്​ബാൾ ക്യാമ്പും ടാലന്‍റ്​ ഹണ്ട് പ്രോഗ്രാമും ഏപ്രിൽ 15 ന് ആരംഭിക്കും. പന്മന, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ്. അഞ്ചു മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്​ബാൾ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കാം. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക്​ 'വിഷൻ 2030'ന്‍റെ ഭാഗമായുള്ള അക്കാദമിയിലേക്ക്​ പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്കായി 892124 2746, 7012392553, 9562218325 നമ്പറുകളിൽ ബന്ധപ്പെടാം. പട്ടയപ്രശ്നത്തിന് പരിഹാരം കാണണം ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഇടയ്ക്കാട് കോളനി നിവാസികളുടെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.ഐ മണ്ണാറോഡ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ആർ.എസ്. അനിൽ ഉദ്​ഘാടനം ചെയ്തു. ജേക്കബ് ഡാനിയേൽ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി. അനിൽ, ആർ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, മനു പോരുവഴി, പി.എം. സോമരാജൻ, ഫിലിപ്, കെ.റ്റി. രാജു എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.റ്റി. രാജുവിനെയും അസി സെക്രട്ടറിയായി രാജൻ ആലുവിളയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.