ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഐ.യു.എം.എൽ ദേശീയ സെക്രട്ടറി
സി.കെ. സുബൈർ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം പ്രഖ്യാപിക്കുന്നു
ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവ പുരസ്കാരം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും മുൻ പാർലമെന്റേറിയനുമായ പ്രഫ. കെ.എം. ഖാദർ മൊയ്തീന്.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ നാലിന് ദുബൈ ഇറാനിയൻ ക്ലബിൽ നടക്കുന്ന സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റിൽ അവാർഡ് സമർപ്പിക്കും. മുൻ വർഷങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോൺ, ഡോ. ശശി തരൂർ, ഇ.ടി മുഹമ്മദ് ബഷീർ, കെ.സി വേണുഗോപാൽ എന്നിവരായിരുന്നു രാഷ്ട്രസേവ പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പ്രഫ. കെ.എം.
ഖാദർ മൊയ്തീൻ
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, കെ.എം ഷാജി തുടങ്ങിയ നേതാക്കളും അറബ്, ബിസിനസ് പ്രമുഖർ, മുസ്ലിം ലീഗ്, കെ.എം.സി.സി, മറ്റു പ്രവാസി സംഘടന നേതാക്കൾ എന്നിവരും പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ ഐ.യു.എം.എൽ ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ. പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ജില്ല കെ.എം.സി.സി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, സിദ്ദീഖ് വാവാട്, ഷെരീജ് ചീക്കിലോട്, ഹകീം മാങ്കാവ്, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.