ഈദ്​ അവധി: ആകർഷകമായ ഓഫറുകളുമായി ഹോളിഡെ മേക്കേഴ്​സ്​

ദുബൈ: ഈദ് സീസണിൽ ഹോളിഡേ മേക്കേഴ്​സ്​ വഴി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് അടുത്ത ഈദിന് സൗജന്യ കപ്പിൾ ഹോളിഡേ പാക്കേജ് സമ്മാനമായി ​പ്രഖ്യാപിച്ചു. അസർബൈജാൻ, ജോർജിയ, റഷ്യ, മലേഷ്യ എന്നിവ ഉൾപ്പെടെ 17ലധികം രാജ്യങ്ങളിലേക്കുള്ള ഹോളിഡേ പാക്കേജുകൾ 2999 ദിർഹം മുതൽ ലഭ്യമാണ്. ഇതോടൊപ്പം നാല് രാജ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന എക്സ്​ക്ലൂസീവ് യൂറോപ്യൻ ടൂർ പാക്കേജ് 8999 ദിർഹം മുതൽ ലഭ്യമാണ്.

എല്ലാ പാക്കേജുകളും ഫ്ലൈറ്റ്, താമസം, ട്രാൻസ്ഫർ എന്നിവ ഉൾപ്പെടുന്ന ഓൾ ഇൻക്ലൂസീവ് സൗകര്യങ്ങളോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈദ് അവധിക്കാലത്തിലെ തിരക്കേറിയ സീസണിൽ, സാധാരണ വിമാന ടിക്കറ്റ് നിരക്കിന്‍റെ അതെ ചിലവിൽ തന്നെ ആൾ ഇൻക്ലൂസീവ്​ ഹോളിഡേ പാക്കേജുകൾ ലഭ്യമാക്കുന്നതാണ് ഹോളിഡെ മേക്കേഴ്​സിന്‍റെ പ്രത്യേകത. ഫ്ലൈറ്റ് ചാർജ് ഉൾപ്പെടെയുള്ള പാക്കേജ് നിരക്കുകൾ പല സാഹചര്യങ്ങളിലും സാധാരണ വിമാന ടിക്കറ്റ് നിരക്കിനെക്കാൾ കുറവായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Eid holidays: Holidaymakers with attractive offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.