ദുബൈ പാം ജുമൈറയിൽ തീപ്പിടുത്തം; നാലുപേർക്ക്​ പരിക്ക്​

ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ ദുബൈ പാംജുമൈറയിലുണ്ടായ തീപ്പിടുത്ത സംഭവം സ്ഥിരീകരിച്ച്​ അധികൃതർ. നഗരത്തിലെ അടിയന്തര പ്രതികരണ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായും ദുബൈ മീഡിയ ഓഫീസ്​ അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്​. ഇവരെ സമീപത്തെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്​തമാക്കി. സ്​ഥലത്തെ തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന്​ ദുബൈ സിവിൽ ഡിഫൻസും​ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ്​ സംഭവം റി​പ്പോർട്ട്​ ചെയ്യപ്പെട്ടത്​.

താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും ക്ഷേമവും ഏറ്റവും പ്രധാന്യമുള്ളതാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുകയാണെന്നും അറിയിച്ചു. അധികൃതരിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കാനും സോഷ്യൽ മീഡിയയിൽ വീഡിയോകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.


Tags:    
News Summary - Fire breaks out in Dubai's Palm Jumeirah; four people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.