റാ​സ​ല്‍ഖൈ​മ​യി​ല്‍ 19 ഭി​ക്ഷാ​ട​ക​ര്‍ പി​ടി​യി​ല്‍; 11,000 ദി​ര്‍ഹം പി​ടി​ച്ചെ​ടു​ത്തു

റാ​സ​ല്‍ഖൈ​മ: പു​ണ്യ​മാ​സ​ത്തി​ന്‍റെ പ​വി​ത്ര​ത​ക്ക് ക​ള​ങ്ക​മേ​ല്‍പ്പി​ക്കു​ന്ന ഭി​ക്ഷാ​വൃ​ത്തി​യി​ല്‍ ഏ​ര്‍പ്പെ​ട്ട 11 പേ​ര്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പി​ടി​യി​ല്‍. ഇ​വ​രി​ല്‍നി​ന്ന് 11,000 ദി​ര്‍ഹം പി​ടി​ച്ചെ​ടു​ത്ത​താ​യി റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​ര്‍ ബ്രി. ​ഡോ. താ​രീ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് അ​റി​യി​ച്ചു. ‘ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ക, അ​ര്‍ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കു​ക’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ റാ​ക് പൊ​ലീ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​ണ് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഭി​ക്ഷാ​ട​ക​ര്‍ വ​ല​യി​ലാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക -സാം​സ്ക്കാ​രി​ക നൈ​തി​ക മൂ​ല്യ​ങ്ങ​ള്‍ക്കെ​തി​രാ​യ പ്ര​വ​ണ​ത​ക​ളെ ചെ​റു​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യം. ദാ​ന​ധ​ര്‍മ​ങ്ങ​ള്‍ക്ക് വി​ശ്വാ​സി​ക​ള്‍ കൂ​ടു​ത​ല്‍ താ​ല്‍പ​ര്യം കാ​ണി​ക്കു​ന്ന റ​മ​ദാ​നി​ല്‍ ചി​ല​ര്‍ വ്യാ​ജ ക​ഥ​ക​ളു​മാ​യി ക​രു​ണ​യും സ​ഹാ​നു​ഭൂ​തി​യും ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്.

ക​ട​ബാ​ധ്യ​ത​ക​ള്‍, ചി​കി​ത്സ, നി​യ​മ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് ഭി​ക്ഷാ​ട​ക​ര്‍ ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്. എ​ല്ലാ റ​മ​ദാ​നു​ക​ളി​ലും ന​ട​ക്കു​ന്ന കാ​മ്പ​യി​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ ക​ണ്ട​ത്തെു​ക​യും വേ​ഗ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഭി​ക്ഷാ​ട​ക​രു​ടെ ത​ട്ടി​പ്പ് ത​ന്ത്ര​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​റു​മു​ണ്ടെ​ന്നും ഡോ. ​താ​രീ​ഖ് തു​ട​ര്‍ന്നു. ദാ​ന​ധ​ര്‍മ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളെ​യും ചാ​രി​റ്റ​ബി​ള്‍ സം​ഘ​ട​ന​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു.

Tags:    
News Summary - 19 beggars arrested in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT