Posted On
date_range Updated On
date_range ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
അബൂദബി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു.
നിലവിലെ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കും.
അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്സാപ്പ് നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.