പ്രവാസപ്പൊലിമയിൽ ഇഫ്താർ വസന്തം

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം തു​ട​ങ്ങി

ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ കി​റ്റ്​ വി​ത​ര​ണം

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ‘ഇ​ഫ്താ​ർ ബോ​ക്സ് 7’ എ​ന്ന പേ​രി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി. വി​ശു​ദ്ധ റ​മ​ദാ​നി​ലെ ക​രു​ണ​യും ദ​യ​യും പ​ങ്കു​വെ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​മാ​ണ് ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം. ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്​ അ​തോ​റി​റ്റി, ദു​ബൈ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും സം​രം​ഭ​ത്തി​നു​ണ്ട്. കൂ​ടാ​തെ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി, ദു​ബൈ പൊ​ലീ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ കോ​ള​ജ് അ​ലു​മ്​​നി​ക​ളും വെ​സ്റ്റ് സോ​ൺ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ സ​ഹ​ക​രി​ച്ചു​വ​രു​ന്നു.

ഇ​ത്ത​വ​ണ​യും റ​മ​ദാ​നി​ന്‍റെ മു​ഴു​വ​ൻ ദി​വ​സ​വും ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ‘ഇ​ഫ്താ​ർ ബോ​ക്സ് 7’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കു​റ്റി​ക്കാ​നം ജി​ജോ അ​റ​ക്ക​ൻ അ​റി​യി​ച്ചു. ആ​ദ്യ ദി​വ​സം അ​ൽ​ഖൂ​സി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കൂ​ടാ​തെ ദു​ബൈ ഖി​സൈ​സി​ലെ ര​ണ്ട് സി​ഗ്ന​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് ശേ​ഷ​മാ​ണ് ഖി​സൈ​സി​ലെ അ​ൽ ബു​സ്താ​ൻ സെ​ന്‍റ​ർ, ഗ​ല​ധാ​രി ഡ്രൈ​വി​ങ്​ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​ഗ്ന​ലു​ക​ളി​ൽ സ്നാ​ക്സ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ദി​വ​സേ​ന ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ. വി​വി​ധ കോ​ള​ജ് അ​ലു​മ്​​നി​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മു​ന്നൂ​റോ​ളം വ​ള​ന്റി​യ​ർ​മാ​ർ കി​റ്റ് വി​ത​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി ​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ട്ര​ഷ​റ​ർ രാ​ജേ​ഷ് പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ല​ക്ഷ്മി അ​ര​വി​ന്ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​മ്പ​ർ​മാ​രാ​യ വി​ൻ​സ​ന്‍റ്​ വ​ലി​യ വീ​ട്ടി​ൽ, ഗി​രീ​ഷ് മേ​നോ​ൻ, സി.​എ​ൽ മു​നീ​ർ, ആ​ർ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രും വി​വി​ധ കോ​ള​ജ് അ​ലു​മ്​​നി ഭാ​ര​വാ​ഹി​ക​ളും ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന അ​ക്കാ​ഫ്​ അ​സോ​സി​യേ​ഷ​ൻ വ​ള​ന്റി​യ​ർ​മാ​ർ

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ഇ​ഫ്താ​ർ നാ​ളെ

ദു​ബൈ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച് ഒ​ന്നി​ന്​​ വൈ​കി​ട്ട്​ ന​ട​ക്കും. ഗു​ബൈ​ബ​യി​ലു​ള്ള ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗേ​ൾ​സ് വി​ങ്ങി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​ത്തി​ലേ​ക്ക്​ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ ഗേ​റ്റ്​ തു​റ​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 7000 ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷ. മു​ഴു​വ​ൻ പേ​ർ​ക്കും ഒ​ന്നി​ച്ച് നോ​മ്പു​തു​റ​ക്കു​ന്ന​തി​നു​ള്ള ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

അ​തി​ഥി​ക​ൾ​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മു​പ്പ​തോ​ളം കൗ​ണ്ട​റു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​നും വി​വി​ധ പൗ​ര​പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

സ്കോ​ട്ട ഇ​ഫ്താ​ർ മീ​റ്റ് ഇ​ന്ന്​

പ്രാ​ർ​ഥ​ന​ക്കും പാ​ർ​ക്കി​ങ്ങി​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും

ദു​ബൈ: സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി ഫോ​റം യു.​എ.​ഇ ചാ​പ്റ്റ​ർ- സ്കോ​ട്ട അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ഫെ​ബ്രു​വ​രി 28ന്​ ​ദു​ബൈ ഖി​സൈ​സ് അ​ൽ ത​വാ​റി​ലെ സ്പോ​ർ​ട്സ് ഹാ​ളി​ൽ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. സം​ഗ​മ​ത്തി​ൽ ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യാ​തി​ഥി​യാ​കും. പ്രാ​ർ​ഥ​ന​ക്കും പാ​ർ​ക്കി​ങ്ങി​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഹാ​ഷിം - 050 746 9723, മു​സ്ത​ഫ കു​റ്റി​ക്കോ​ൽ - 052 315 2490, ഫി​റോ​സ് ഖാ​ൻ - 050 845 2272 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സ്​ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

ദു​ബൈ: ദു​ബൈ സോ​ന​പു​ർ മ​സ്ജി​ദി​ൽ അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഏ​ഴാം ദി​വ​സ​ത്തി​ൽ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. പ്ര​മു​ഖ പ്രാ​സം​ഗി​ക​നും ലോ​ക​സ​ഭ എം.​പി​യു​മാ​യ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, എ​ലൈ​റ്റ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന്​ അ​തി​ഥി​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സ ലോ​ക​ത്ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ന്‍റെ ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് സ​മ​ദാ​നി എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ലി​യൊ​രു വ​ള​ന്റി​യ​ർ കൂ​ട്ടാ​യ്മ​യു​ടെ ഏ​കോ​പി​ത​വും ക്ര​മ​ബ​ദ്ധ​വു​മാ​യ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ‘വി ​ആ​ർ വ​ള​ന്റി​യേ​ഴ്​​സ്​’ ഗ്രൂ​പ്​ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ​ലിം ഷാ​യും പ​ങ്കെ​ടു​ത്തു. ഏ​ഴാം ദി​നം 12,500 ഇ​ഫ്താ​ർ കി​റ്റു​ക​ളാ​ണ് സോ​നാ​പു​രി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്. ദി​വ​സേ​ന ഏ​ക​ദേ​ശം 400ഓ​ളം വ​ള​ന്റി​യ​ർ​മാ​ർ ഇ​തി​നാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​രി​ൽ നൂ​റോ​ളം പേ​ർ വ​നി​ത​ക​ളാ​ണ്.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ ഹു​സൈ​ൻ, ഇ​ഫ്താ​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ വി.​സി മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ആ​ഷി​ക്, സെ​ക്ര​ട്ട​റി കെ.​വി മ​നോ​ജ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷ​ക്കി​ർ ഹു​സൈ​ൻ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്‍റ്​ വി​ദ്യ പു​തു​ശ്ശേ​രി, സെ​ക്ര​ട്ട​റി ര​ശ്മി ബോ​ബി, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മു​ന ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. റ​മ​ദാ​നി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സോ​നാ​പു​ർ മ​സ്ജി​ദ് പ​രി​സ​ര​ത്ത് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


ദു​ബൈ സോ​ന​പു​ർ മ​സ്ജി​ദ്​ പ​രി​സ​ര​ത്ത്​ അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സ് ന​ട​ത്തി​യ​ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ന്നു

കെ.​എം.​സി.​സി ഇ​ഫ്താ​ർ മാ​ന​വ​സ്നേ​ഹം  വി​ളി​ച്ചോ​തു​ന്നു -സ​മ​ദാ​നി

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി റ​മ​ദാ​നി​ലെ മു​പ്പ​ത് ദി​ന​വും ന​ട​ത്തു​ന്ന സ​മൂ​ഹ ഇ​ഫ്താ​ർ മാ​ന​വ​സ്നേ​ഹം വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഡോ.​എം.​പി അ​ബ്‌​ദു​സ​മ​ദ് സ​മ​ദാ​നി എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശ ഭാ​ഷ-​വേ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ക​യും എ​ല്ലാ​വ​രെ​യും അ​ങ്ങേ​യ​റ്റ​ത്തെ ആ​ഥി​ത്യ മ​ര്യാ​ദ​യോ​ടെ സ്വീ​ക​രി​ച്ചി​രു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച മ​ന​സ്സി​നെ ആ​ന​ന്ദി​പ്പി​ക്കു​ന്ന​താ​ണ്.​ദു​ബൈ​യി​ൽ കെ.​എം.​സി.​സി​ക്കു​ള്ള സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള അം​ഗീ​കാ​ര​വും വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഇ​തു​പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യും അ​ഭി​മാ​ന​ക​ര​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തു​മാ​ണ്. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് യു.​എ.​ഇ ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യും ക​രു​ത​ലും ന​ന്ദി​യോ​ടെ ഓ​ർ​ക്കേ​ണ്ടു​ന്ന ഒ​രു കാ​ര്യ​മാ​ണെ​ന്നും സ​മ​ദാ​നി പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​എ സ​ലാം, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, പി.​വി നാ​സ​ർ, റ​ഈ​സ് ത​ല​ശ്ശേ​രി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ആ​ർ. ഷു​ക്കൂ​ർ, അ​ഹ്മ​ദ് ബി​ച്ചി, നാ​സ​ർ മു​ല്ല​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. കെ.​എം.​സി.​സി ഹാ​പ്പി​ന​സ് ടീ​മാ​ണ് മൂ​വാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന അ​തി​ഥി​ക​ളെ നോ​മ്പു​തു​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും ഉ​ച്ച മു​ത​ൽ സേ​വ​ന​നി​ര​ത​മാ​കു​ന്ന​ത്.

 


ദു​ബൈ കെ.​എം.​സി.​സി സ​മൂ​ഹ ഇ​ഫ്താ​റി​ൽ എം.​പി അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി സം​സാ​രി​ക്കു​ന്നു




Tags:    
News Summary - Iftar Meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT