അബൂദബിയിൽ ഇറാന്‍റെ മിസൈൽ പതിച്ച്​ ഒരാൾ കൊല്ലപ്പെട്ടു; വ്യോമപാത അടച്ചതായി യു.എ.ഇ

അബൂദബി: ഇ​സ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ ഇറാന്‍റെ ബാലിസ്റ്റിക്​ മിസൈൽ പതിച്ച്​ അബൂദബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘വാം’ റിപോർട്ട്​ ചെയ്തു. ഏഷ്യൻ വംശജനാണ്​ കൊല്ലപ്പെട്ടത്​. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അബൂദബിയിലെ താമസ മേഖലകളിൽ ഉച്ചയോടെയാണ്​​ തുടരെ മിസൈലുകൾ പതിച്ചത്​.

ആക്രമണത്തിൽ ചില കെട്ടിടങ്ങൾക്ക്​ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്​. യു.എ.ഇയുടെ വ്യോമ സംവിധാനങ്ങൾ ഇറാന്‍റെ നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന്​ പിന്നാലെ യു.എ.ഇ വ്യാമപാത അടച്ചിരിക്കുകയാണ്​. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. യു.എസ്​ പിന്തുണയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക്​ തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഗൾഫ്​ രാജ്യങ്ങളിലെ യു.എസ്​ സൈനിക താവളങ്ങൾക്ക്​ നേരെ ഇറാൻ ശക്​തമായ ആക്രമാണ്​ നടത്തിയത്​.

യു.എ.ഇക്ക്​ പിന്നാലെ ഖത്തറിലും സൗദി അറേബ്യയിലും ബോംബുകൾ വർഷിച്ചതായി റിപോർട്ടുകളുണ്ട്​. അതേസമയം, ഇറാന്‍റെ ആക്രമണം ദേശീയ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും എതിരായ നഗ്​നമായ ലംഘനമാണെന്ന്​ യു.എ.ഇ പ്രസ്താവിച്ചു. സംഘർഷം നേരിടാനുള്ള എല്ലാ അധികാരവും യു.എ.ഇക്കുണ്ട്​. രാജ്യത്തിന്‍റെ അതിർത്തിയും ജനങ്ങളുടെ സുരക്ഷയും കാത്തുരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്​തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും കിംവദന്തികൾ പരത്തരുതെന്നും മന്ത്രാലയം ജനങ്ങളോട്​ അഭ്യർഥിച്ചു.

അതേസമയം, ഇന്ത്യൻ പ്രവാസികൾക്ക്​ എംബസി കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ്​ നിർദേശം. അടിയന്തര സാഹചര്യങ്ങളിൽ റിപോർട്ട്​ ചെയ്യാൻ ടോൾ ഫ്രീ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്​.

Tags:    
News Summary - One person was killed after an Iranian missile hit Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT