ക​സ്റ്റം​സ് പി​ടി​ച്ച സ്വ​ര്‍ണ​വും വ​ജ്ര​വും ലേ​ലം ചെ​യ്യും; റാ​ക് കോ​ട​തി ഉ​ത്ത​ര​വി​ല്‍ മാ​ര്‍ച്ച് മൂ​ന്നി​നാ​ണ് ലേ​ലം

റാ​സ​ല്‍ഖൈ​മ: ക​സ്റ്റം​സ് എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍ണ​വും വ​ജ്ര​വും ര​ത്ന​ക്ക​ല്ലു​ക​ളും പൊ​തു​ലേ​ല​ത്തി​ലൂ​ടെ വി​റ്റ​ഴി​ക്ക​ണ​മെ​ന്ന് റാ​സ​ല്‍ഖൈ​മ കോ​ട​തി ഉ​ത്ത​ര​വ്. നി​യ​മ ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട​മാ​യ ലേ​ല​ത്തി​ലൂ​ടെ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തു​ക്ക​ള്‍ വ്യാ​പാ​ര​യോ​ഗ്യ​മാ​യ മൂ​ല്യ​വ​സ്തു​ക്ക​ളാ​യി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. റാ​ക് ക​സ്റ്റം​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​നി​ഫൈ​ഡ് ക​മ്മി​റ്റി ഫോ​ര്‍ ഓ​ക്ഷ​ന്‍സ് സം​ഘ​ടി​പ്പി​ക്കു​ന്ന ലേ​ലം മാ​ര്‍ച്ച് മൂ​ന്നി​ന് ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് 1.30ന് ​റാ​സ​ല്‍ഖൈ​മ കോ​ട​തി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത അ​സം​സ്കൃ​ത സ്വ​ര്‍ണ പേ​സ്റ്റും വി​പ​ണി​യി​ല്‍ ഉ​യ​ര്‍ന്ന മൂ​ല്യ​മു​ള്ള അ​സം​സ്കൃ​ത ര​ത്ന​ക്ക​ല്ലു​ക​ളും കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കൊ​ടു​വി​ലാ​ണ് പൊ​തു​വി​ല്‍പ​ന​ക്കു​ള്ള അ​നു​മ​തി കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത വ​സ്തു​വ​ക​ക​ളു​ടെ വ്യ​ക്ത​ത​യും വി​പ​ണി മൂ​ല്യ​വും ഉ​റ​പ്പാ​ക്കി​യ​ത്. എ​മി​റേ​റ്റ്സ് മൈ​നി​ങ് ഫാ​ക്ട​റി​യി​ല്‍ സ്വ​ര്‍ണ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ന​ട​ത്തി. ഏ​ക​ദേ​ശം 2,262 ഗ്രാ​മാ​ണ് അ​സം​സ്കൃ​ത സ്വ​ര്‍ണ​ത്തി​ന്‍റെ ഭാ​രം. ഉ​രു​ക്കി ശു​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ന​ട​ത്തി​യ ല​ബോ​റ​ട്ട​റി പി​രോ​ശ​ധ​ന​യി​ല്‍ 99.99 ശ​ത​മാ​നം (24 ക്യാ​ര​റ്റ്) ശു​ദ്ധ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍ന്ന് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ഗ്രേ​ഡ് സ്വ​ര്‍ണ ബാ​റാ​യി മു​ദ്ര പ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സ്വ​ര്‍ണ ബാ​റി​നൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ നി​ര​വ​ധി അ​സം​സ്കൃ​ത വ​ജ്ര​ങ്ങ​ളും വി​ല​യേ​റി​യ ര​ത്ന​ക്ക​ല്ലു​ക​ളും ലേ​ല​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഓ​രോ ലോ​ട്ടി​നും കാ​റ്റ​ലോ​ഗ് ന​മ്പ​ര്‍ ന​ല്‍കി​യാ​ണ് ലേ​ല​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ട​തി വി​ധി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ള്‍ നി​യ​മാ​നു​സൃ​ത മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ സ​മ്പ​ദ്വ്യ​വ​സ്ഥ​യി​ലേ​ക്ക് തി​രി​കെ​യ​ത്തെു​ന്ന​തി​നും ലേ​ല ന​ട​പ​ടി​ക​ള്‍ സ​ഹാ​യി​ക്കും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Customs seized gold and diamonds to be auctioned; auction to be held on March 3rd in Uttara, says Rakshasa court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT