Posted On
date_range Updated On
date_range പ്രവാസികൾക്ക് നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്
ദുബൈ: മേഖലയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയരായ പ്രവാസികൾക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.
സഹായം ആവശ്യമുളള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് നോർക്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.