മുഹമ്മദ് അയാൻ യൂസഫ് കൊൽനാട്, ഹരിണി ശിവശങ്കർ, ജൈനിൽ ധർമേന്ദ്രകുമാർ പട്ടേൽ, പ്രജ്ഞ പൂജാരി, ഹേത് ഭാവിൻകുമാർ പട്ടേൽ, ബിലാൽ യൂസുഫ് അബ്ദുല്ല
സി.ബി.എസ്.ഇ പ്ലസ് ടു ജുബൈൽ ഇന്ത്യൻ സ്കൂളിൽ തിളക്കമാർന്ന വിജയം
ജുബൈൽ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയവുമായി ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ. സയൻസ് സ്ട്രീമിൽ 500-ൽ 485 മാർക്ക് (97 ശതമാനം) നേടി മുഹമ്മദ് അയാൻ യൂസഫ് കൊൽനാട് സ്കൂൾ ടോപ്പറായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
476 മാർക്കോടെ (95.2) ഹാരിണി ശിവശങ്കർ രണ്ടാം സ്ഥാനവും, 475 മാർക്ക് നേടി (95) ജൈനിൽ ധർമേന്ദ്രകുമാർ പട്ടേൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൊമേഴ്സ് വിഭാഗത്തിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചു. 448 മാർക്കോടെ (89.6) പ്രജ്ഞ പൂജാരി കൊമേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 413 മാർക്ക് നേടിയ (82.6) ഹേത് ഭാവിൻകുമാർ പട്ടേൽ രണ്ടാം സ്ഥാനവും, 409 മാർക്കോടെ (81.8) ബിലാൽ യൂസുഫ് അബ്ദുല്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉന്നത വിജയം നേടി സ്കൂളിെൻറ പെരുമ ഉയർത്തിയ എല്ലാ വിദ്യാർഥികളെയും ചെയർമാൻ ഡോ. ശ്രീനിവാസ് എൽ. നിധി, സ്കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.