റിയാദിൽ ഡാഫൊഡിൽസ് ആഷ്ടെൽ സംഗമം സോക്കർ-2026ന് പ്രൗഢമായ തുടക്കം

റിയാദ് : കോഴിക്കോട് സിറ്റി തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 32-ാമത് 'ഡാഫൊഡിൽസ് ആഷ്ടെൽ സംഗമം സോക്കർ-2026 ഫുട്ബാൾ മത്സരങ്ങൾക്ക് റിയാദിൽ തുടക്കമായി. ദിറാബ് ദുറത് മലാബ് സ്റ്റേഡിയത്തിൽ നടന്ന മത്‌സരം എല്ലാ ടീം അംഗങ്ങളും കുരുന്നുകളും പങ്കെടുത്ത വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് ആരംഭിച്ചത്. മുഖ്യതിഥിയായ സിറ്റി ഫ്ലവർ ഗ്രൂപ്പ് ആൻറ് മൻചീസ് മാനേജിങ് ഡയറക്ടർ മു ഹ്‌സിൻ അഹമ്മദ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സയിദ് ഷാദ് ഖുർആൻ പാരായണം നടത്തി . മുൻ ഇന്ത്യൻ ഫുട്ബാൾ പ്ലെയർ പി. ടി മെഹബൂബ് , ലുഹ ഗ്രൂപ്പ് ചെയർമാൻ ആൻറ് മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്ലയാരകം എന്നിവർ ചടങ്ങിൽ വി മുഖ്യാതിഥികൾ ആയിരുന്നു

ഡാഫൊഡിൽസ് എം. ഡി ഹൈസം ആദം, മുൻ സംഗമം പ്രസിഡന്റുമാരായ കെ. എം ഇല്യാസ് , ഐ. പി ഉസ്മാൻ കോയ , കെ. എൻ അഡ്വെർടൈസിങ് ചെയർമാൻ എസ്. എം മുഹമ്മദ് യൂനുസ് അലി , സേഫ്റ്റി മോർ എം. ഡി, കെ. പി ഹാരിസ് , വി കെയർ ടെക്നോളജി എം. ഡി ഇസ്മായിൽ ഹാരിസ് , ടൈം ഹൗസ് കൺട്രി ഹെഡ് സി. കെ അജ്മൽ , യു. എൻ യൂനിഫോം എം. ഡി അനീസ് റഹ്മാൻ , മനാൽ സൂപ്പർമാർക്കറ്റ് എം. ഡി നൗഫൽ മുല്ല വീട്ടിൽ , ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് പി. നൗഷാദ് അലി , ഫ്യൂചർ ഇൻവെസ്റ്റ്മെൻറ് എം. ഡി, കെ. അബ്ദുല്ല കോയ , ഗോൾഡൻ പാലമ് എം.ഡി, പി.എം മുഹമ്മദ് ഇല്യാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഗമം സോക്കർ റോളിങ്ങ് ട്രോഫി കൈമാറൽ ചടങ്ങ് സംഗമം സ്പോർട്സ് കൺവീനർ എ. എം റൗഫ് , സോക്കർ ഹെഡ് ഹനാൻ ബിൻ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . മുൻ വർഷത്തെ ജേതാക്കളായ തെക്കേപ്പുറം ഫാൽക്കൺ ടീം ഓണർമാരായ കെ. എം ഇല്യാസ് , ഷാഹിദ് അബ്ദുസലാം, കെ. അബ്ദുല്ല കോയ , സി. ഇ. വി സഞ്ജു എന്നിവർ ചേർന്നു റോളിങ്ങ് ട്രോഫി കൈമാറി. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു അത്ലറ്റികോ റിയാദ് ടീം അർഹരായി. സംഗമം പ്രസിഡന്റ് പി. എം മുഹമ്മദ് ഷാഹിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിസ്‌വാൻ അഹമ്മദ് സ്വാഗതവും സംഗമം വൈസ് പ്രസിഡന്റ് പി. സലിം നന്ദിയും പറഞ്ഞു. സംഗമം എക്സിക്യൂട്ടീവ് മെമ്പർമാർ പരിപാടി നിയന്ത്രിച്ചു.

ആദ്യ മത്സരത്തിൽ അത്ലറ്റികോ റിയാദും ഗാലക്ടിക്കോസ് എന്നിവർ മാറ്റുരച്ചു. ടൂർണമെൻറിലെ ആദ്യ മിന്നും ജയം അത്ലറ്റികോ റിയാദ് സ്വന്തമാക്കി. ഗാലക്ടിക്കോസിനു വേണ്ടി യുവ താരം സായാൻ ബറാമി ആശ്വാസ ഗോൾ നേടി. അത്ലറ്റികോ റിയാദിൻറെ സൽമാൻ അൻവർ പ്ലയെർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. ലുഹ ഗ്രൂപ്പ് ചെയർമാൻ ആന്റ് മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്ലയാരകം പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

രണ്ടാം മത്സരത്തിൽ ക്യാപിറ്റൽ എഫ് സിയും തൂഫാൻ എഫ് സിയും തമ്മിൽ നടന്ന കളിയുടെ മുഴുവൻ സമയവും ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ തൂഫാൻ എഫ്. സി ജേതാക്കളായി. തൂഫാൻ എഫ്. സിയുടെ യുവ താരം സാഹിദ് ബിൻ നൗഷിൻ പ്ലയെർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. മുൻ ഇന്ത്യൻ ഫുട്ബാൾ പ്ലെയർ പി. ടി മെഹബൂബ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു. ഒക്ടോബർ 16 വെള്ളിയാഴ്ച രണ്ടാംവാരത്തിലെ മത്സരങ്ങളും , സംഗമം ജൂനിയർ ഫുട്ബാൾ, സബ് ജൂനിയർ മത്സരങ്ങളും അരങ്ങേറും. വൈകീട്ട് ആറു മണി മുതൽ രാത്രി പതിനൊന്നു മണിവരെ റിയാദിലെ ദിറാബ് ദുറത് മലാബ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘടകർ അറിയിച്ചു.

Tags:    
News Summary - Daffodils Ashtel meet in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.