Posted On
date_range Updated On
date_range പാളയം മസൂദിന്റെ കഥാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു
ദമ്മാം : പാളയം മസൂദിന്റെ ആദ്യ കഥാസമാഹാരമായ ‘ജന്നത്തുൽ ഫിർദൗസിന്റെ മണമുള്ള കത്ത്’ എന്ന പുസ്തകത്തിന്റെ കവർ അഞ്ചു പ്രമുഖർ ചേർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു. ടി. ഡി. രാമകൃഷ്ണൻ, റിഹാൻ റാഷിദ്, അഗത കുര്യൻ, അജിത് വള്ളോലി, കീർത്തി ജ്യോതി എന്നിവരാണ് പ്രകാശനം നിർവഹിച്ചത്. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൽ പത്ത് കഥകളാണുള്ളത്. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ പാളയം മസൂദ് സൗദിയിൽ സി.എഫ്.ഒ.-കം-കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. ‘ജന്നത്തുൽ ഫിർദൗസിന്റെ മണമുള്ള കത്ത്’ കൈരളി ബുക്സിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.