യമനിലെ സംഘർഷം വർധിക്കുന്നത് 'ഇസ്രായേലിന് മാത്രം' ഗുണകരമെന്ന് ഇറാൻ
ജിദ്ദ : അറേബ്യൻ ഉപദ്വീപിലെ സംഭവവികാസങ്ങളിൽ തങ്ങൾക്ക് അഗാധമായ ആശങ്കയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം വർധിക്കുന്നത് ഇസ്രായേൽ ഭരണകൂടത്തിന് മാത്രമേ ഗുണം ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്. യമൻ തലസ്ഥാനമായ സനയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടന്നതായി ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് സൗദിയിലെ ആക്രമണം ഉണ്ടായത്.
യമനിലെ സംഘർഷങ്ങൾ വർധിക്കുന്നത് ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളൂ എന്ന് തെഹ്റാൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മേഖലയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചിരുന്നു. അതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി സംസാരിക്കുകയും, സൗദിയും യമനിലെ ഹൂതികളും തമ്മിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ വെച്ച് മൂന്നാമതൊരു എണ്ണ സൂപ്പർ ടാങ്കർ നാവിക മൈനിൽ തട്ടി അപകടത്തിൽപ്പെട്ടതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.