വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട്: നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ

അ​ൽ​ഖോ​ബ​ർ: വി.​ഡി. സ​തീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം മു​ത​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​വ​ലം മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള ജ​ന​ത​യു​ടെ വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ഏ​റ്റു​വാ​ങ്ങി​യ സ​ർ​ക്കാ​രാ​യി മാ​റാ​ൻ യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​ക്ക് ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. മ​നോ​ജി​ന് ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ നാ​ണി​യൂ​ർ ന​ബ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ​ൻ ജ​ന​ത ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഇ.​കെ. സ​ലീം പ​റ​ഞ്ഞു. ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ പ​റ​മ്പി​ൽ, ര​ക്ഷാ​ധി​കാ​രി ജ​യ​ൻ ന​ടാ​ൽ, അ​ൽ ഖോ​ബ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ പാ​റ​ക്ക​ൽ, സു​രേ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​പി. സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - UDF government is moving forward by fulfilling its promises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.