പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​സ്ത​ഫ ചീ​മാ​ട​ന് എ​സ്.​കെ.​പി.​എ​ഫ് യാ​ത്ര​യയ​പ്പ് ന​ൽ​കി

ജി​ദ്ദ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി മു​സ്ത​ഫ ചീ​മാ​ട​ന് സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം (എ​സ്.​കെ.​പി.​എ​ഫ്) ജി​ദ്ദ റീ​ജി​യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ​യി​ലെ ഏ​ഷ്യ പൊ​ളി ക്ലി​നി​ക്കി​ലെ ഫാ​ർ​മ​സി​സ്റ്റ് ആ​യി സേ​വ​നം ചെ​യ്തി​രു​ന്ന മു​സ്ത​ഫ, എ​സ്.​കെ.​പി.​എ​ഫി​ന്റെ സീ​നി​യ​ർ അം​ഗ​മാ​ണ്. സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ജി​ദ്ദ ഷ​റ​ഫി​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് റാ​ഫി കോ​ഴി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​പി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്ര​വാ​സ​ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും എ​സ്.​കെ.​പി.​എ​ഫ് വ​ഴി ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ ത​ന്റേ​താ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ മു​സ്ത​ഫ​യു​ടെ സേ​വ​ന മാ​തൃ​ക​ക​ൾ എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്ത​ഫ​ക്കു​ള്ള എ​സ്.​കെ.​പി.​എ​ഫി​ന്റെ ഉ​പ​ഹാ​രം ജി​ദ്ദ കോ​ർ​ഡി​നേ​റ്റ​ർ അ​തീ​ഖ് ശാ​ന്ത​പു​രം ച​ട​ങ്ങി​ൽ കൈ​മാ​റി. ന​സീ​ഫ് ഉ​മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. റി​യാ​സ്, യാ​സി​ർ, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​സ്ത​ഫ ചീ​മാ​ട് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. നീ​ണ്ട 22 വ​ർ​ഷ​ത്തെ പ്ര​വാ​സം ഏ​റെ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ചു​വെ​ന്നും എ​സ്.​കെ.​പി.​എ​ഫ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ കൂ​ടു​ത​ൽ സൗ​ഹൃ​ദ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - SKPF sends Mustafa Cheemadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.