മ​ല​യാ​ള കാ​ലി​ഗ്ര​ഫി​ക്ക് സ​ർ​ഗോ​പ​ഹാ​ര​മാ​യി 'പൊ​ൻ​തൂ​ലി​ക'

ജു​ബൈ​ൽ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മാ​തൃ​ഭാ​ഷ​യോ​ടും മ​ല​യാ​ള കാ​ലി​ഗ്ര​ഫി​യോ​ടും താ​ൽ​പ​ര്യ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ 'പൊ​ൻ​തൂ​ലി​ക' എ​ന്ന സം​ഗീ​ത ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ദ​മ്മാം സൗ​ദി ഇ​ല​ക്ട്രോ​ണി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റും ജു​ബൈ​ലി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ഡോ. ​ന​വ്യ വി​നോ​ദാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​വ്. ഡോ. ​ന​വ്യ​യും ഈ ​ആ​ൽ​ബ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 'ക​ച​ട​ത​പ ഫൗ​ണ്ടേ​ഷ​ൻ' സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര കാ​ലി​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള 2026 ന്റെ ​ഭാ​ഗ​മാ​യാ​ണ് ഈ ​ആ​ൽ​ബം ഒ​രു​ക്കി​യ​ത്.

പു​സ്ത​ക​ങ്ങ​ളു​ടെ പു​റം​ച​ട്ട​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന മ​ല​യാ​ള കാ​ലി​ഗ്ര​ഫി​യെ സ്വ​ത​ന്ത്ര ക​ല​യാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത പ്ര​ശ​സ്ത കാ​ലി​ഗ്ര​ഫ​റും കേ​ര​ള​ശ്രീ പു​ര​സ്കാ​ര ജേ​താ​വു​മാ​യ നാ​രാ​യ​ണ ഭ​ട്ട​തി​രി​യു​ടെ മ​നോ​ഹ​ര ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് 'പൊ​ൻ​തൂ​ലി​ക' ക്ക് ​രം​ഗ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്ത് വ​ള​രു​ന്ന ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി നാ​രാ​യ​ണ ഭ​ട്ട​തി​രി​യു​ടെ കാ​ലി​ഗ്ര​ഫി ഗാ​ല​റി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ മാ​തൃ​ഭാ​ഷ​യി​ലേ​ക്കും കാ​ലി​ഗ്ര​ഫി എ​ന്ന അ​ക്ഷ​ര​ക​ല​യി​ലേ​ക്കും ആ​കൃ​ഷ്ട യാ​കു​ന്ന ക​ഥ​യാ​ണ് സം​ഗീ​ത​വും നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ഈ ​ആ​ൽ​ബ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​ലി​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ൽ ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല ഡ​യ​റ​ക്ട​ർ ഡോ. ​ടോം ജോ​സ​ഫാ​ണ് ഗാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്ത​ത്.

'ന്യൂ​എ​ൻ​മീ​ഡി​യ' യു​ടെ ബാ​ന​റി​ൽ സോ​ൾ നോ​ട്ട്സ് ക്രി​യേ​ഷ​ൻ​സും ല​യ​രാ​ഗ സ്റ്റു​ഡി​യോ​യും സം​യു​ക്ത​മാ​യാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ഹ​രീ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ക്യാ​മ​റ​യും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഡോ. ​ശ്രീ​ദേ​വി എ​ൻ. ന​മ്പൂ​തി​രി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മ​ഹേ​ന്ദ്ര​ൻ പൊ​തു​വാ​ളാ​ണ്. നി​ർ​മാ​താ​വാ​യ ഡോ. ​ന​വ്യ വി​നോ​ദി​നൊ​പ്പം ആ​ർ.​ജെ. ശ്രു​തി ര​ജ​നീ​കാ​ന്ത്, അ​ങ്കി​ത വി​നോ​ദ് എ​ന്നി​വ​രും ഇ​തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്നു. ഒ.​എ​സ്. സു​നി​ൽ (ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം), അ​നി​ൽ ഗോ​വി​ന്ദ് (പു​ല്ലാ​ങ്കു​ഴ​ൽ), വി. ​സൗ​ന്ദ​ര രാ​ജ​ൻ (വീ​ണ), ബാ​ലു കൃ​ഷ്ണ (മൃ​ദം​ഗം, ത​ബ​ല), അ​നി​ൽ അ​ർ​ജു​ന​ൻ (സൗ​ണ്ട് മി​ക്സിം​ഗ് - ആ​ര​ഭി റെ​ക്കോ​ർ​ഡ് ഇ​ൻ), അ​ജി​ത് ജി. ​കൃ​ഷ്ണ​ൻ (സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ്), എ​സ്. ആ​ദി​ത്യ​ൻ (ഏ​കോ​പ​നം), എ​സ്. അ​ഖി​ൽ, അ​മ​ൽ ദ്രാ​വി​ഡ്, ആ​ർ.​എ​സ്. ശ​ബ​രീ​നാ​ഥ് (ക്യാ​മ​റ സ​ഹാ​യി), ഭ​ട്ട​തി​രി കാ​ലി​ഗ്രാ​ഫി (ടൈ​റ്റി​ൽ, കോ​സ്റ്റ്യൂം ഡി​സൈ​ൻ), അ​ന​ബെ​ല്ല മേ​ക്കോ​വ​ർ സ്റ്റു​ഡി​യോ (മേ​ക്ക​പ്പ്) എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഓ​വ​ൻ​ലി, ക​ച​ട​ത​പ ആ​ർ​ട്ട് ഗാ​ല​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

അ​ക്കാ​ദ​മി​ക് രം​ഗ​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും അ​റി​യ​പ്പെ​ടു​ന്ന ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ ഡോ. ​ന​വ്യ വി​നോ​ദ് നി​ർ​മി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ 'ഓ​ണ​പ്പൂ​വി​ളി കേ​ൾ​ക്കും തൃ​ക്കാ​ക്ക​ര​യി​ൽ' എ​ന്ന് തു​ട​ങ്ങു​ന്ന ഓ​ണ​പ്പാ​ട്ടും ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സി​നി​മ-​സീ​രി​യ​ൽ-​നാ​ട​ക-​സാ​മൂ​ഹി​ക മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ന​വ്യ മി​ന്നാ​മി​നു​ങ്ങ്, 'മു​ത്തു​ഗൗ' എ​ന്നീ സി​നി​മ​ക​ളി​ലും പ​ര​സ്പ​രം, ച​ന്ദ​ന​മ​ഴ, സ​ത്യ​മേ​വ ജ​യ​തേ തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും 'അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക്', 'ഇ​തി​ഹാ​സം' തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ജു​ബൈ​ൽ ന​വോ​ദ​യ 'രം​ഗ​വേ​ദി'​യു​ടെ​യും ദ​മ്മാം നാ​ട​ക​വേ​ദി​യു​ടെ​യും ഭാ​ഗ​മാ​യ ഡോ. ​ന​വ്യ സൗ​ദി​യി​ലും വി​വി​ധ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​റാം ക​മ്പ​നി ജു​ബൈ​ൽ മേ​ഖ​ല മാ​നേ​ജ​ർ വി​നോ​ദ് ആ​ണ് ഭ​ർ​ത്താ​വ്. ആ​കാ​ശ് (വെ​ല്ലൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ്), അ​ങ്കി​ത (ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. https://youtu.be/66kouJefCWY എ​ന്ന ലി​ങ്കി​ലൂ​ടെ 'പൊ​ൻ​തൂ​ലി​ക' യൂ​ട്യൂ​ബി​ൽ കേ​ൾ​ക്കാം.

Tags:    
News Summary - Ponthulika as the Sargodha award for Malayalam calligraphy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.