ഗ്രീ​ൺ വാ​ലി കോമ്പൗ​ണ്ട് ഓ​ണാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: ഗ്രീ​ൺ വാ​ലി കോ​മ്പൗ​ണ്ട് കു​ടും​ബ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​വും പ്ര​വാ​സം ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കു​ന്ന കു​ടും​ബ​ത്തി​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും, വി​വി​ധ മ​ൽ​സ​ര​ങ്ങ​ളും, ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ച​ട​ങ്ങു​ക​ൾ ഹൃ​ദ്യ​മാ​യി.​കേ​ര​ള​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഒ​രു കു​ടും​ബം ക​ഴി​യു​​ന്ന ഇ​ട​മാ​ണ് ഈ ​ഹ​രി​ത താ​ഴ്വ​ര​യെ​ന്ന് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 48 വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് തി​രി​കെ​പ്പോ​കു​ന്ന സാ​മു​വ​ൽ ജോ​ണി​ക്കും കു​ടും​ബ​ത്തി​നും സ​ഹ​കു​ടും​ബ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.​കാ​രു​ണ്യ ശ്രേ​ട്ടാ പു​ര​സ്കാ​ര ജേ​താ​വും, പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ ഹാ​രി​സ് രാ​ജ ച​ട​ങ്ങി​ൽ കു​ടും​ബ​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ജീ​ന ബെ​ന്നി,സോ​ണി​യ ജി​ജോ, ജി​ജോ പൗ​ലോ​സ് , ബെ​ന്നി ആ​ന്റ​ണി, കി​ര​ൺ രാ​ജ് , ജോ ​വ​ട്ടോ​ളി മു​ഹ​മ്മ​ദ് , രാ​ജേ​ഷ്, കു​മാ​ർ, ഹി​ഷാം, ന​ന്ദ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​തം ന​ൽ​കി.

Tags:    
News Summary - Green Valley Compound organized Onam celebrations and pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.