'ഫാഷിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ജനരോഷമുയരണം' -റിയാദ് നവോദയ
റിയാദ് : പ്രതിഷേധിക്കാനുള്ള മൗലികാവകാശംപോലും ഭീകരമായി അടിച്ചമർത്തി അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നരേന്ദ്രമോദി യുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടത് അനിവാര്യമാണെന്ന് റിയാദ് നവോദയ പ്രസ്താവിച്ചു. ഡൽഹിയിൽ സമരം നടത്തുന്ന യുവജനങ്ങളേയും പ്രതിപക്ഷ നേതാക്കളേയും വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും റിയാദ് നവോദയയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുൻമുഖ്യമന്ത്രിയും സി.പി എമ്മിന്റെ സമുന്നതനേതാവുമായ പിണറായി വിജയൻ, സി പി എം അഖിലേന്ത്യാ സെക്രട്ടറി എം. എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്, എം.പി മാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എം.എ റഹീം എന്നിവരുൾപ്പെടെ നൂറുകണക്കിന് നേതാക്കളും എസ്.എഫ്. ഐ - സി. ജെ.പി തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവർത്തകരും മാത്രമല്ല സാധാരണ ജനതപോലും ഡൽഹിയിൽ ക്രൂരമായ വേട്ടക്കിരയാവുകയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്തും സമരങ്ങളോട് സർക്കാർ അസഹിഷ്ണുത കാണിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാൻപോലും അവസരം നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യാൻ ജനാധ്യപത്യവാദികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ അണിനിരക്കണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ ഈ സമരം തുടരും. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഈ ജനകീയ സമരത്തെ പ്രവാസികളും സർവ്വാത്മനാ പിന്തുണക്കുകയാണ്. സമര നേതാക്കൾക്കും ധീരരായ യുവജനങ്ങൾക്കും റിയാദ് നവോദയ അഭിവാദ്യം അർപ്പിക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.