യാംബു ഇമാം ഗസ്സാലി മദ്റസ ഫെസ്റ്റ് സംഘടിപ്പിച്ചു
യാംബു: ഇമാം ഗസ്സാലി മദ്റസ, യാംബു വർണാഭമായ വിവിധ പരിപാടികളോടെ മദ്റസ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ കലാ സാംസ്കാരിക സാഹിത്യ മേഖലകളിലുള്ള കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കലാ പ്രകടനങ്ങൾ നടത്താൻ അവസരമൊരുക്കിയത്. വിദ്യാർഥികൾ അവതരിപ്പിച്ച ശ്രദ്ധേയമായ ദഫ് മുട്ട്, ബുർദ മജ് ലിസ്, മറ്റു പരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന് മിഴിവേകി.സിദ്ധീഖുൽ അക്ബർ മാസ്റ്റർ മദ്റസ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ മയ്യിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഷിഖ് സഖാഫി പൊന്മള ഉൽബോധന പ്രഭാഷണം നടത്തി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ വ്യക്തിത്വ വികാസത്തിനും മനുഷ്യജീവിതത്തിന്റെ ഉന്നതിക്കും ധാർമിക-മതവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉണർത്തി. ഇസ്മായിൽ മദനി, ഫിറോസ് മിസ്ബാഹി, റാഫി മണ്ണാർക്കാട് (ആർ.എസ്.സി), നാസർ മർസൂഖി (കെ.സി.എഫ്), ശാഹുൽ ഹമീദ് കണ്ണൂർ, ഗഫൂർ ചെറുവണ്ണൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അലി വയനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ സഫീർ തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.