1. സി.കെ. ജാവിഷ് അഹമ്മദ് (പ്രസി.), 2. എം.പി. ഷറഫുദ്ദീൻ (ജന. സെക്ര.), 3. ടി.കെ. ഷാഹിർ (ട്രഷ.)
ദമ്മാം: ദമ്മാം വാഴക്കാട് വെൽഫെയർ സെൻററിെൻറ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അൽഖോബാറിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻറ് മുജീബ് കളത്തിലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
റേഡിയോ അവതാരകൻ നിയാസ് ഇ. കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ സുബൈർ ഉദിനൂർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഹാഫിസ് മുണ്ടുമുഴി ഖിറാഅത്ത് നിർവഹിച്ചു. സെക്രട്ടറി ഷബീർ ആക്കോട് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ യാസർ തിരുവാലൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജാവിഷ് അഹമ്മദ് (പ്രസി.), എം.പി. ഷറഫുദ്ദീൻ (ജന. സെക്ര.), ടി.കെ. ഷാഹിർ (ട്രഷ.), മുജീബ് കളത്തിൽ (രക്ഷാധികാരി), പി.കെ. ഹമീദ് (സീനിയർ വൈ. പ്രസി.), നഫീർ തറമ്മൽ, റഹ്മത്ത്, പി.ടി. റശീദ് (വൈ. പ്രസി.), അമാൻ ശിബിലി (ഓർഗ. സെക്ര.), പി.ടി. അഷ്റഫ് (സ്ക്രീനിങ് കമ്മിറ്റി കൺ.), ഷബീർ ആക്കോട് (റിലീഫ് കോഓഡിനേറ്റർ), ഒ.കെ. ഫവാസ്, അഫ്താബ്, ഉനൈസ് (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുജീബ് കളത്തിൽ, ജാവിഷ് അഹമ്മദ്, ഷബീർ ആക്കോട്, പി.കെ. ഹമീദ്, നഫീർ തറമ്മൽ എന്നിവരെ സെക്രട്ടറിയേറ്റ് മെമ്പർമാരായും തെരഞ്ഞെടുത്തു.
സെൻററിെൻറ പ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ മുജീബ് കളത്തിൽ, ബി.കെ. കുഞ്ഞുമുഹമ്മദ്, ബി.കെ. സുലൈമാൻ, ഇ.കെ. അബ്ദുൽ ജബ്ബാർ, പി.കെ. അബ്ദുൽ ഹമീദ്, കെ. അബ്ദുൽ മുനീർ, ടി.കെ. ഷബീർ, സലിം പരപ്പത്ത്, എം.പി. മുഹമ്മദ് കോയ തുടങ്ങിയവരെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. തുടർന്ന് സെൻററിലെ പ്രവർത്തകർ അവതരിപ്പിച്ച ഗാനവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി. എം.പി. ഷറഫുദ്ധീൻ നേതൃത്വം നൽകിയ ഗാനമേളയിൽ വാഴക്കാട് വെൽഫയർ സെൻറർ അംഗങ്ങൾക്ക് പുറമെ റിൻഷാദ് താമരശ്ശേരിയും ഗാനങ്ങൾ ആലപിച്ചു.
ചടങ്ങിൽ എം.പി. ഷറഫുദ്ദീൻ സ്വാഗതവും ടി.കെ. ഷാഹിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.