ദോഹ: സകാതിന് അർഹതയുള്ളവർക്ക് സകാത് വകുപ്പിന്റെ ആപ്ലിക്കേഷൻ വഴി സഹായത്തിന് അപേക്ഷ സമർപ്പിക്കാമെന്ന് സകാത് ഫണ്ടിലെ കലക്ഷൻ ആൻഡ് സകാത് അക്കൗണ്ട്സ് മേധാവി മുഹമ്മദ് അഹ്മദ് അൽ സെയ്ദ് പറഞ്ഞു. എല്ലാ രേഖകളും വെബ്സൈറ്റിൽ നിശ്ചിത വിൻഡോകളിൽ അപ് ലോഡ് ചെയ്യണം. .സകാത് ഫണ്ട് ഓഫിസുകൾ വഴിയോ രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള കലക്ഷൻ പോയന്റുകൾ മുഖേനയോ സാധ്യമാകും. 55199990 - 55199996 എന്നീ ഫോൺ നമ്പറുകളിലെ എക്സ്പ്രസ് കലക്ഷൻ സേവനം ഉപയോഗപ്പെടുത്തിയോ ബാങ്കുകളിൽ സകാത് കാര്യ വകുപ്പിന്റെ അക്കൗണ്ടുകൾ വഴിയോ സകാത് നൽകാൻ സാധിക്കും. കഴിഞ്ഞ മാസം സകാത് ഇനത്തിൽ 11.6 ദശലക്ഷം റിയാൽ വിതരണം ചെയ്തതായി ഖത്തർ ഔഖാഫ് -ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.