ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളും മേഖലയിലെ സംഘർഷ സാഹചര്യങ്ങളും ഐക്യരാഷ്ട്രസഭ നേതാക്കളുമായി ചർച്ചചെയ്ത് ജി.സി.സി പ്രതിനിധികൾ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, യു.എൻ ജനറൽ അസംബ്ലിയുടെ 80ാം സമ്മേളനത്തിന്റെ അധ്യക്ഷ അന്നലീന ബെയർബോക്ക് തുടങ്ങിയവരുമായാണ് ജി.സി.സി രാഷ്ട്രങ്ങളുടെ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയത്.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.