യൂത്ത് ഫോറം ഖത്തർ ‘ഡിറ്റാച്ച്’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകിയ
ആഭ്യന്തര മന്ത്രാലയം ഡ്രഗ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവയർനെസ് വിദഗ്ധൻ
ഡോ. നാദിർ അബ്ബാറക്ക് ബിൻഷാദ് പുനത്തിൽ ഉപഹാരം നൽകുന്നു
ദോഹ: യൂത്ത് ഫോറം ഖത്തർ ‘ഡിറ്റാച്ച്’ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഗമവും സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവേർനെസ് വിദഗ്ധൻ ഡോ. നാദിർ അബ്ബാറ ക്ലാസിന് നേതൃത്വം നൽകി.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, മനുഷ്യന്റെ ശാരീരിക-മാനസിക ആരോഗ്യത്തെ ലഹരി ബാധിക്കുന്ന കാര്യങ്ങൾ, ലഹരിക്കെതിരായ ഖത്തർ നിയമങ്ങൾ, ശിക്ഷാനടപടികൾ, ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് ‘ലഹരി- പ്രവാസികൾ ശ്രദ്ധിക്കേണ്ടത്’ എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ് വിഷയാവതരണം നടത്തി. ഖത്തറിലെ വിവിധ സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തുടങ്ങി നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം റഷീദ് അഹമ്മദ്, അഡ്വ. സക്കറിയ, ഫൈസൽ ഹുദവി, ഖത്തർ മലയാളി ഇൻഫ്ലുവൻസേഴ്സ് പ്രസിഡന്റ് ലിജി അബ്ദുല്ല എന്നിവർ സംസാരിച്ചു. ഖത്തർ മലയാളി ഇൻഫ്ലുവൻസേഴ്സ് വൈസ് പ്രസിഡന്റ് ഷാൻ റിയാസ്, മാധ്യമപ്രവർത്തകരായ ഷഫീഖ്, അഷ്റഫ്, കെ.ഐ.സി ഭാരവാഹി സകരിയ തുടങ്ങിയർ പങ്കെടുത്തു.
യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് നന്ദിയും പറഞ്ഞു. കാമ്പയിൻ കൺവീനർ അഹമ്മദ് അൻവർ, മുഹമ്മദ് ആസാദ്, മുഹ്സിൻ മുഹമ്മദ്, മുസമ്മിൽ, അബ്ദുറഹീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.