കോവിഡിനെതിരെ സാവി ഹെർണാണ്ടസിന്​ ജയം

ദോഹ: അൽ സദ്ദ് പരിശീലകനും ബാഴ്സലോണ, സ്​പെയിൻ ടീമുകളുടെ സൂപ്പർതാരവുമായിരുന്ന സാവി ഹെർണാണ്ടസ്​  കോവിഡ്–19ൽ നിന്ന് മുക്തി നേടി. സാവി തന്നെയാണ് വിവരം പുറത്തുവിട്ടത്. രോഗമുക്തനായ അദ്ദേഹം വീട്ടിലേക്ക്  മടങ്ങുകയും താമസിയാതെ സദ്ദ് പരിശീലക ചുമതലകളിൽ തിരികെ എത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ രോഗശാന്തിക്കായി ആശംസിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിച്ചതെന്നും എല്ലാവർക്കും നന്ദി  അറിയിക്കുകയാണെന്നും താരം ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. മകളോടൊപ്പമുള്ള ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സാവി കോവിഡ്–19 പരിശോധയിൽ പോസിറ്റീവായത്. ഐസൊലേഷനിൽ പോകുകയാണെന്നും ഉടൻ തന്നെ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖത്തർ സ്​റ്റാർസ്​ ലീഗ് േപ്രാട്ടോകോൾ പ്രകാരമുള്ള പരിശോധനയിലാണ് സദ്ദ് പരിശീലകന് രോഗം സ്​ഥിരീകരിച്ചത്.

കോവിഡ്–19 കാരണം നിർത്തിവെച്ച ഖത്തർ സ്​റ്റാർസ്​ ലീഗ് പുനരാരംഭിച്ചപ്പോൾ സാവിയില്ലാതെ ഇറങ്ങിയ അൽ സദ്ദ്  അൽഖോറിനെ പരാജയപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച അൽ ജനൂബ് സ്​റ്റേഡിയത്തിൽ അൽ അഹ്​ലിക്കെതിരായാണ് സദ്ദി ​െൻറ അടുത്ത മത്സരം.

ബാഴ്സലോണക്ക് വേണ്ടി നാല് തവണ ചാമ്പ്യൻസ്​ ലീഗും എട്ട് തവണ ലാലിഗയും നേടിയ 40കാരനായ സാവി, 2010ൽ ലോകകപ്പും 2008,2012 വർഷങ്ങളിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ സ്​പെയിൻ  ദേശീയ ടീമിൽ അംഗമായിരുന്നു.

Tags:    
News Summary - xavi hernandez recovered from covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.