ദോഹ: ഭരണകാര്യ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയവും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻ ഡ് ലെഗസിയും ധാരണപത്രം ഒപ്പുവെച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022െൻറ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിക്ഷേപ നിര്‍വഹണത്തിന് സ്ഥലം ഉടമകള്‍ക്ക് അവസരമൊരുക്കി താമസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് ധാരണപത്രത്തില്‍ പറയുന്നത്.ഭരണകാര്യ തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഒഥ്മാന് ഫക്റുവും സുപ്രീംകൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍ തവാദിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.ലോകകപ്പിന് പിന്തുണ നൽകുന്ന വിധത്തില്‍ സ്വകാര്യ മേഖലക്ക് സൗകര്യപ്പെടുത്തുകയെന്നതാണ് കരാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് അല്‍ ഒഥ്മാന് ഫക്രു പറഞ്ഞു. മത്സരങ്ങള്‍ക്ക് ശേഷവും രാജ്യത്തിൻെറ സാമ്പത്തിക സുസ്ഥിരതക്ക് പിന്തുണ നൽകുന്ന വിധത്തിലാണ് നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് ഇരുവിഭാഗവും ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ഖത്തര്‍ ലോകകപ്പിനെത്തുന്ന കളിയാരാധകര്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാതെ താമസകേന്ദ്രങ്ങള്‍ ലഭ്യമാകുമെന്നതാണ് കരാറിലൂടെ സാധ്യമാകുന്നതെന്ന് അല്‍ തവാദി പറഞ്ഞു. ഖത്തറിെൻറ സമ്പദ്ഘടനക്കും സ്വകാര്യ മേഖലക്കും വലിയ ഉത്തേജനമാണ് കരാറിലൂടെ ലഭ്യമാവുക.നിലവിലുള്ള താമസ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തി കളി ആരാധകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതിലൂടെ സാധ്യമാകും. എല്ലാ ബജറ്റിലുമുള്ളവര്ക്ക് അനുയോജ്യമായ വിധത്തിലാണ് താമസസൗകര്യങ്ങള്‍ ലഭിക്കുക. കളി കാണാനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിെൻറ സമ്പദ്ഘടനയോടൊപ്പം സ്വകാര്യ മേഖലയേയും ശക്തിപ്പെടുത്താനാവുന്ന പദ്ധതി കളിക്കു മുമ്പുതന്നെ മികച്ച പ്രതികരണമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.കരാര്‍പ്രകാരം ഉടമകള്‍ക്ക് തങ്ങളുടെ സ്ഥലം മന്ത്രാലയത്തിന് അഞ്ചുവര്‍ഷത്തേക്ക് വാടകക്ക് നൽകാനാവും. ധാരണപ്രകാരം അഞ്ചു വര്‍ഷത്തിനു ശേഷം പുതുക്കാവുന്നതാണ്.താൽപര്യമുള്ളവര്ക്ക് https://www.qatar2022.qa/accommodation എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.