ദോഹ: ഇനി ഫുട്ബോൾ ലോകത്തിെൻറ കണ്ണുകൾ ഖത്തറിലേക്ക്. റഷ്യൻ ലോകകപ്പിന് നാളെ പരിസമാപ്തി കുറിക്കുന്ന സമയത്ത് തന്നെ ഖത്തർ ലോകകപ്പിനുള്ള ഔദ്യോഗിക മാൻറിൽ കൈമാറ്റവും നടക്കും. ഖത്തർ ലോകകപ്പിനായുള്ള ഔദ്യോഗിക കൈമാറ്റം റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നൽകി നിർവഹിക്കുമെന്ന് െക്രംലിൻ പുറത്തുവിട്ടു. ഇതിന് മുന്നോടിയായി അമീർ ശൈഖ് തമീം പ്രസിഡൻറ് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും മിഡിലീസ്റ്റിലെ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും െക്രംലിൻ വിദേശനയ വക്താവ് യുറി യുഷാകോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.