ദോഹ: ലോകകപ്പിനായി ഖത്തറിലെത്തുന്ന അന്താരാഷ്ട്ര ആരാധകർക്ക് കൂടുതൽ താമസ സൗകര്യങ്ങളുമായി സംഘാടകർ. ഖത്തറിലെത്തുന്നവർക്കായി വൈവിധ്യമാർന്ന താമസ സൗകര്യങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. ആതിഥേയ രാജ്യത്തിന്റെ അക്കമഡേഷൻ പോർട്ടൽ വഴിയാണ് ആവശ്യമായ താമസസൗകര്യം തിരഞ്ഞെടുക്കേണ്ടത്.
ലോകകപ്പിന്റെ ചരിത്രത്തിലെ കോംപാക്ട് ലോകകപ്പെന്ന് ഇതിനകം പേരുനേടിയ ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് മുഴുസമയത്തിനും ഒരു താമസകേന്ദ്രം തന്നെ തിരഞ്ഞെടുത്താൽ മതിയാകും. സ്റ്റേഡിയങ്ങൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ യാത്രച്ചെലവും താമസച്ചെലവും കുറയും.
വ്യത്യസ്തമായ ഫാൻ വില്ലേജുകളും താമസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കാബിൻ രീതിയിലുള്ള താമസ സൗകര്യമാണ് ഇതിന്റെ സവിശേഷത. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ ഹോളിഡേ ഹോമുകളും തിരഞ്ഞെടുക്കാം. ലോകകപ്പിനെത്തുന്ന എല്ലാവർക്കും അനുയോജ്യമായ താമസ സൗകര്യങ്ങളാണ് ഖത്തർ തയാറാക്കുകയെന്നും അവരവരുടെ ബജറ്റിനനുസരിച്ച താമസസൗകര്യം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകുമെന്നും ഖത്തർ നേരത്തേ അറിയിച്ചിരുന്നു. താമസ സൗകര്യങ്ങൾ സംബന്ധിച്ച് കൂടുതൽ ഓപ്ഷനുകൾ വരുംദിവസങ്ങളിൽ വെബ്പോർട്ടലിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.