എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം

ആദ്യ ഔദ്യോഗിക മത്സരം: കരുത്ത്​ തെളിയിച്ച്​ എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം

ദോഹ: 2022 ലോകകപ്പിലെ പ്രധാന സ്​റ്റേഡിയങ്ങളിലൊന്നായ എജുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിൽ ആദ്യ ഔദ്യോഗിക മത്സരം അരങ്ങേറി. ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗി​െൻറ ആദ്യ മത്സരമാണ്​ സ്​റ്റേഡിയത്തിൽ നടത്തിയത്​. അൽ ഖർതിയ്യാത്തും അൽസദ്ദുമാണ്​ പോരടിച്ചത്​. ജയം അൽ സദ്ദിനായിരുന്നു. വിയ്യാ റിയലിൽനിന്ന് അൽ സദ്ദിലേക്ക് കൂടുമാറിയെത്തിയ സാൻഡി കസോർളയെന്ന സ്​പാനിഷ് താരത്തി​െൻറ ഡബ്​ൾ മികവിൽ അൽ ഖർതിയ്യാത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്​റ്റാർസ്​ ലീഗി​െൻറ ആദ്യ മത്സരത്തിൽ അൽ സദ്ദ് പരാജയപ്പെടുത്തിയത്. ബഗ്ദാദ് ബുനജാഹ്, അക്​റം അഫീഫ് എന്നിവർ ഓരോ ഗോൾ വീതം നേടി.

ഈ വർഷം ജൂണിലാണ് ലോകകപ്പിനായുള്ള മൂന്നാമത്തെ സ്​റ്റേഡിയം സുപ്രീം കമ്മിറ്റി ലോകത്തിന് സമർപ്പിച്ചത്. കോവിഡ്- 19 കാരണം ഒാൺലൈനിലൂടെ നടന്ന പ്രൗഢമായ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയാണ് സ്​റ്റേഡിയത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗി​െൻറ ആദ്യ മത്സരമാണ് സ്​റ്റേഡിയത്തിലെ പ്രഥമ ഔദ്യോഗിക മത്സരമായി അവതരിപ്പിച്ചത്. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന എജുക്കേഷൻ സിറ്റി സ്​റ്റേഡിയം കഴിഞ്ഞ വർഷം ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. 40,000 ഇരിപ്പിടങ്ങളാണ് സ്​റ്റേഡിയത്തി​െൻറ ശേഷി. ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്റ്റ്സാണ് സ്​റ്റേഡിയം രൂപകൽപന ചെയ്തത്.

നേരത്തേ, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്​ഥിരതാ വിലയിരുത്തൽ സംവിധാനത്തി​െൻറ (ജി.എസ്.എ.എസ്​) പഞ്ചനക്ഷത്ര പദവി സ്​റ്റേഡിയത്തെ തേടിയെത്തിയിരുന്നു. പഞ്ചനക്ഷത്ര പദവി നേടുന്ന ആദ്യ ലോകകപ്പ് സ്​റ്റേഡിയവും കൂടിയാണ് എജുക്കേഷൻ സിറ്റി സ്​റ്റേഡിയം. ദോഹ നഗരത്തിൽനിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയുള്ള സ്​റ്റേഡിയത്തിലേക്ക് റോഡ് മാർഗമോ ദോഹ മെ​േട്രാ ഗ്രീൻ ലൈൻ വഴിയോ എത്തിച്ചേരാം. പുറമെ, ട്രാം സർവിസും സൈക്കിൾ പാതയും സജ്ജമാക്കുന്നുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുത്തിയ ശീതീകരണ സംവിധാനവും സ്​റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സമീപത്തുതന്നെ പരിശീലന പിച്ചുകളും ഗോൾഫ് കോഴ്സ്​, റീട്ടെയിൽ ഔട്ട്​ലെറ്റുകൾ എന്നിവയും തയാറായിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.