ദോഹ: വെൽകെയർ ഗ്രൂപ്പിെൻറ മൂന്ന് വെൽകെയർ ഫാർമസികൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നു. ശമാൽ, അൽഖീസ, മുംതസ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഫാർമസികൾ പ്രവർത്തനം തുടങ്ങുന്നത്. മുംതസയിൽ വൈകീട്ട് മൂന്നിനും അൽഖീസയിൽ നാലിനും ശമാലിൽ ആറു മണിക്കുമാണ് ഉദ്ഘാടനമെന്ന് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപഭോക്തൃ സൗഹൃദ സേവനമാണ് വെൽകെയറിേൻറതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്നവർ, അമ്മമാർ, കുട്ടികൾ തുടങ്ങി സമൂഹത്തിെൻറ വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ എല്ലാ മെഡിക്കൽ അനുബന്ധ സേവനങ്ങളും ഉത്പന്നങ്ങളുമാണ് സ്ഥാപനങ്ങളിൽ ഉണ്ടാവുക.
രോഗികൾക്ക് ആവശ്യമായ നിർദേശങ്ങൾ, മരുന്നുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ശസ്ത്രക്രീയ ഉപകരണങ്ങൾ, അംഗവൈകല്യസംബന്ധമായ ഉപകരണങ്ങൾ തുടങ്ങിയവ ഫാർമസികളിൽ ലഭ്യമാണ്. ഗ്രൂപ്പിെൻറ സാമൂഹിക സേവനത്തിെൻറ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ വഴിയും മറ്റും സൗജന്യമായി അർഹരായ ആളുകൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തിെൻറ എല്ലാ ഭാഗത്തും വിദൂര സ്ഥലങ്ങളിലും ആളുകൾക്ക് ഫാർമസി അനുബന്ധ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. അഡ്മിനിസ്ട്രേഷൻ മാനേജർ മഹ്റൂഫ്, മാനേജർ ഓപറേഷൻസ് മുഹമ്മദ് ഫാറൂഖ്, ഫാർമസി അക്കാദമിക് മാനേജർ എസ്.കെ. വ്യാസ്, ഫിനാൻസ് മാനേജർ സി. അഷ്റഫ്, എച്ച്.ആർ മാനേജർ ബ്ലസൻ, സീനിയർ ഫാർമസിസ്റ്റ് ലുസില്ല സോളമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.